marunatan malayali
2026 മേയ് 1, വെള്ളിയാഴ്‌ച
മുസ്‌ലിം ലീഗ് തീവ്രവാദം
മുസ്ലീം ലീഗു കാർക്ക് ഒരു ധാരണ ഉണ്ട് അവരുടെ വാപ്പാൻ്റെ തറവാട് സ്വത്ത് ആണ് പള്ളി എന്ന്
ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട്
അത് ഇനിയും പറയും
ഫോണിലൂടെ നഗ്‌ന ഫോട്ടോ
അയച്ച് കൊടുക്കുകയും
ഫോട്ടോ കയ്യിൽ ഉള്ളവരു മയി സന്ധി ചർച്ച ചെയുകയും
ചെയ്യുന്ന ചിലരേക്കാൾ പടച്ചവനിഷ്ടം മനുഷ്യരുടെ
ക്ഷേമത്തിൽ ഇടപെടൽ നടത്തുന്ന ഇടത്പക്ഷക്കാരെ ആണ്
ലക്ഷക്കണക്കിന് ഇടത്പക്ഷക്കാർ മഹല്ല് അംഗങൾ ആണ്
കുറെ പേര് മഹല്ല് ഭാരവാഹികളും ആണ്
അത് കൊണ്ട് ഇത്തരം കാര്യങ്ങൾ ഞങ്ങൾ തിരുമാനിച്ചോണ്ട്
യമനി കുടുമ്പത്തിൻ്റെ അംഗീകരമോ സർട്ടിഫിക്കറ്റോ ഒന്നും ഇതിന് വേണ്ട
2019 ജൂൺ 12, ബുധനാഴ്‌ച
പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ് സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്
പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ് സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്. റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിൽ നിന്നും കരാറുകാരന് 8.25 കോടി രൂപ പലിശയ്ക്കു നൽകാൻ നിർദ്ദേശിച്ചത് പൊതുമരാമത്ത് വകുപ്പ്. ഇതു പിന്നീടു ബില്ലിൽ നിന്നും ലഘു തവണകളായി തിരിച്ചുപിടിച്ചാൽ മതിയെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. കരാറുകാരൻ അവകാശപ്പെട്ട അധിക നിർമ്മാണവം കരാർ വ്യവസ്ഥ ലംഘിച്ച് നിർമ്മാണത്തിനു മറ്റു സാമഗ്രികൾ ഉപയോഗിച്ചതും പൊതുമരാമത്ത് മന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് മാസങ്ങൾക്ക് ശേഷം അംഗീകരിക്കുകയും ചെയ്തു.
പാലാരിവട്ടം ഫ്‌ളൈഓവറിനു കരാർ ഏറ്റെടുത്ത ആർ.ഡി.എസ് പ്രോജക്ട്‌സ് എന്ന സ്ഥാപനത്തിനു 8.25 കോടി രൂപ വായ്പ നൽകാൻ തീരുമാനിച്ചതു പൊതുമരാമത്ത് വകുപ്പാണെന്ന് 2014 ജൂലൈ 15നു ഇറക്കിയ ഈ ഉത്തരവ് വ്യക്തമാക്കുന്നു. റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിലുള്ള 8.25 കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനു കൈമാറണമെന്നാണ് ഇതിൽ പറയുന്നത്. ഈ തുക കോർപ്പറേഷൻ കരാറുകാരന് കൈമറാറി. പലിശയ്ക്കാണ് തുക കരാറുകാരന് നൽകിയത്. എന്നാൽ അന്നു നിലവിലുണ്ടായിരുന്ന ബാങ്കു വായ്പ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായ 7 ശതമാനത്തിനാണ് ആർ.ഡി.എസിനു തുക നൽകിയത്.
ഇങ്ങനെ പലിശയ്ക്കു നൽകിയ തുക കരാറുകരന്റെ ബി്ല്ലിൽ നിന്നും സൗകര്യപ്രദമായ തവണകളായി തിരിച്ചുപിടിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ കരാറുകാരൻ അധിക നിർമ്മാണമെന്ന് അവകാശപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തികളും പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ചെയർമാനായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു കൊടുത്തു. നിർമ്മാണം നടത്തിയ ശേഷം ഇതു ഡയറക്ടർ ബോർഡിൽ പ്രമേയമായി കൊണ്ടു വരികയായിരുന്നു. കരാർ വ്യവസ്ഥ ലംഘിച്ച് കരാറുകാരൻ നടത്തിയ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. പാലത്തിന്റെ ഭാഗങ്ങളിൽ ബിറ്റുമിനസ് കോൺക്രീറ്റും ബിറ്റുമിനസ് മക്കാഡമും ഉപയോഗിക്കണമെന്നതായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ ഇതിൽ നിന്നും വ്യതിചലിച്ച് ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് കരാറുകാരൻ ചെയ്തത്. നിർമ്മാണം കഴിഞ്ഞശേഷം ഇതിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
2019 ജൂൺ 6, വ്യാഴാഴ്‌ച
കേരളത്തില്‍ പ്രളയം മൂലം ഭാഗികമായ നാശനഷ്ടം നേരിട്ട വീടുകളുടെ എണ്ണം 251227 ആണ് . ഇതില്‍ 129504 ലക്ഷം വീടുകള്‍ക്ക് 15 % ഡാമേജ് ആണുണ്ടായിട്ടുള്ളത് . ഇവര്‍ക്ക് 115652 പെര്‍ക്ക് 10000 രൂപ വീതം വിതരണം ചെയ്തു കഴിഞ്ഞു . 15-29 % വരെ നാശമുണ്ടായ 74598 വീടുകളില്‍ 66598 വീടുകള്‍ക്ക് 60000 രൂപ വച്ച് നല്കി കഴിഞ്ഞു . 30-59 % ഡാമേജ് ഉണ്ടായ 33925 വീടുകളില്‍ 27141 വീടുകള്‍ക്ക് 1.25 ലക്ഷം രൂപ വീതം നല്കി കഴിഞ്ഞു. അത് പോലെ തന്നെ 60-74 വരെ നഷ്ടമുണ്ടയ 14925 വീടുകളില്‍ 12352 വീടുകള്‍ക്ക് 2.5 ലക്ഷം തുക വീതം നല്‍കി നഷ്ടപരിഹാരം നല്‍കാതെ ബാക്കിയുള്ള വീടുകള്‍ നാശനഷ്ടം സംബന്ധിച്ച സര്‍ക്കാര്‍ വിലയിരുത്തലിനെതിരായ അപ്പീലുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്
അടുത്തതായി പൂര്‍ണ്ണമായി നശിച്ച വീടുകളുടെ എണ്ണം എടുക്കാം.14886 വീടുകളാണ്. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഈ വീടുകളുടെ പുനര്‍ നിര്‍മ്മാണം ആറ് സ്കീമുകളിലായിട്ടാണ് നടക്കുന്നത് . ഇതില്‍ ഏറ്റവും പ്രധാനം ലൈഫ് മിഷനില്‍ എന്ന പോലെ സ്വയം വീട് നിര്‍മ്മിക്കുന്നതിന് ഗുണഭോക്താവിന് മൂന്നു ഗഡുക്കളായി പണം നല്‍കുന്ന സ്കീം ആണ് . സ്വയം വീട് നിര്‍മ്മിക്കുന്നതിന് 9348 ഗുണഭോക്താക്കള്‍ ആണ് മുന്നോട്ട് വന്നത് . ഇതില്‍ 9084 കുടുംബങ്ങള്‍ക്ക് ആദ്യ ഇന്‍സ്റ്റാള്‍ മെന്‍റ് ആയി 77 കോടി രൂപ നല്കി . 6052 കുടുംബങ്ങള്‍ക്ക് രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്‍റ് ആയി 86 കോടി രൂപ നല്കി . 3349 കുടുംബങ്ങള്‍ക്ക് മൂന്നാം ഗഡ് ആയി 48 കോടി രൂപ നല്കി. ഇവയില്‍ 1741 വീടുകള്‍ പൂര്‍ണമായി പണി തീര്‍ന്നു .
രാണ്ടാമത്തെ സ്കീം സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്നതാണ് \. 1990 വീട്ടുകാരാണ് ഈ സ്കീം തെരഞ്ഞെടുത്തിട്ടുള്ളത് . ഇതില്‍ 1915 വീട്ടുകാര്‍ക്ക് ഒന്നാം ഗഡു ആയി 18 കോടി രൂപ നല്കി. ഈ സ്കീം പ്രകാരം 1124 വീടുകള്‍ പണി പൂര്‍ത്തിയായി
518 കുടുംബങ്ങള്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരായിയുണ്ട്. ഇതില്‍ 316 പേ ര്‍ക്ക് സ്ഥലം കണ്ടെത്തി കഴിഞ്ഞു . അവരുടെ വീട് പണി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ . പുറമ്പോക്ക് ഭൂമികളില്‍ താമസിച്ചിരുന്ന 1302 പെര്‍ക്ക് വീട് നഷ്ടപ്പെട്ടു . ഇവരില്‍ 629 പെര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട് . 567 കുടുംബങ്ങളെ അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതാണ് . ഇക്കൂട്ടത്തിലെ 103 പെര്‍ക്ക് ഭൂമി കണ്ടെത്തി കഴിഞ്ഞു . ഇവര്‍ക്ക് വീട് പണിയാനുള്ള പണം ഉടനെ ലഭ്യമാക്കും
ഇതിനൊക്കെ പുറമേയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടു സ്പോണ്‍സര്‍ ചെയ്തു നിര്‍മ്മിച്ചു കൊടുക്കുന്ന വീടുകള്‍ . ഇത്തരത്തില്‍ 1225 വീടുകള്‍ ആണുള്ളത്. ഇതില്‍ 827 വീടുകളുടെ പണി ആരംഭിച്ചു 327 എണ്ണം പൂര്‍ത്തിയായി . പൂര്‍ണമായി നശിച്ച 6331 വീടുകളുടെ കാര്യം തര്‍ക്കം മൂലം അപ്പീലില്‍ ആണു.
വിവിധ സ്കീമുകളിലായി ആകെ മൊത്തം 3203 വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു .
ഇത്തരത്തില്‍ സ്പോണ്‍സര്‍ശിപ്പിലൂടെ പൂര്‍ത്തീകരിച്ച ഒരു വീടാണ് പത്മിനിയുടേത്.
വിമര്‍ശകര്‍ക്ക് തൃപ്തി ആയികാണും എന്നു കരുതുന്നു. ഈ കണക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുന്‍പുള്ളതാണ് . വീടുകളുടെ പണി തകൃതിയായി നടന്നു വരികയാണ്.
2016 ജൂൺ 21, ചൊവ്വാഴ്ച
കോൺഗ്രസിൻ ടെ പരനാറിത്തരങ്ങൾ
കേരളത്തിൽ തിരിച്ച് വരാനാകാത്ത വിധം പരാജയം നേരിട്ട കോൺഗ്രസ് അതിൻടെ
ഏറ്റവും വലിയ പരാജയത്തിൽ നിന്നും
എന്ത് വൃത്തികെട്ട കളി കളിച്ചും തിരിച്ച് വരാൻ നോക്കും
അതിന് വേണ്ടി എത് ചെകുത്താനുമായും കൂടും- അതിന് വേണ്ടി ന്യൂന പക്ഷത്തേയും ഭൂരിപക്ഷത്തേയും പ്രീണിപ്പിക്കാൻ നോക്കും
പക്ഷെ എല്ലാ തവണ ത്തേയും പോലെ അത്ര സുഖകരം അല്ലാ കാര്യങ്ങൾ
മൂന്നാമതൊരു കക്ഷി കൂടെ ശക്തമായി ഉയർന്നു വന്നു - ബി.ജെ പി വോട്ടുകാർ നേടി
അധികാരത്തിൽ വന്നിരുന്ന കോൺഗ്രസിന്
ഇനി ആ വോട്ടുകൾ കിട്ടാൻ പോകുന്നില്ല:
എപ്പോൾ വേണേലും എങ്ങോട്ടും ചാടാൻ
തയ്യാറായി നിൽക്കുന്ന ലീഗും മാണി കോൺഗ്രസും യു.ഡി.എഫിന്റെ ഉത്തരത്തിലെ വാളാണ്
പാർഥൻ
2015 ജനുവരി 14, ബുധനാഴ്‌ച
കോള കുടിക്കരുതേ, പ്രായം കൂടും
കോളകള്‍ യഥാര്‍ഥത്തില്‍ കാര്‍ബണേറ്റഡ് വാട്ടര്‍ വിഭാഗത്തില്‍ പെടുന്ന പാനീയങ്ങളാണ്. നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന സോഡ പോലും ഇത്തരത്തിലുള്ളതാണ്. നിങ്ങള്‍ക്കറിയാമോ, വെറും ഒരു സോഡ പോലും കുടിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ അതിലേറെ ഭീകരനാണ് മധുരവും കൊഴുപ്പുമെല്ലാം കലര്‍ത്തിയ കോളകള്‍. അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നതാണ് ഇത്തരം പാനീയങ്ങള്‍..
എന്നാല്‍ അത് മാത്രമല്ല കോള കുടിക്കുന്നവര്‍ പെട്ടന്ന് വാര്‍ദ്ധ്യക്യത്തിലേക്ക് പോകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോശങ്ങള്‍ നശിയ്ക്കുന്നതും പകരം പുതുകോശങ്ങളുണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഒരു സാധാരണ പ്രക്രിയയാണ്. എന്നാല്‍ പ്രായമാകും തോറും ഈ പ്രക്രിയ കുറഞ്ഞു വരുന്നു. ഇതിനു കാരണമാകുന്നത് നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ക്രോമസോമുകളുടെ അഗ്രഭാഗത്തുള്ള ടെലോമിയേഴ്‌സ് എന്ന ഭാഗത്തിനുണ്ടാകുന്ന മാറ്റമാണ്. സ്ഥിരമായി കോള കുടിക്കുന്നവരില്‍ ഈ ഭാഗത്തിന് വളരെ പെട്ടന്ന് ചുരുങ്ങുന്നതിന് കാരണമാകും.
ഇതുമൂലം സ്ഥിരമായി കോളയോ അതുപോലെയുള്ള പാനീയങ്ങളൊ കുടിക്കുന്നത് ഇത്തരത്തില്‍ പ്രായമാകുന്നതിന് കാരണമാകുന്നു. കൂടാതെ നമ്മുടെ ശരീരത്തെ ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ചയ്ക്കും കോള വിഘാത്യം സൃഷ്ടിക്കും. ജീവനുള്ള ഒരാളുടെ ശരീര ചര്‍മ്മത്തില്‍ നിന്ന് എപ്പിഡെര്‍മിസ് സ്ഥിരമായി പൊഴിഞ്ഞുപോകുന്നുണ്ട്. എന്നാല്‍ അതിന് പകരമായി എപ്പിഡെര്‍മ്ഇസിന്റെ പുതിയ പാളി ചര്‍മ്മത്തിനു മുകളില്‍ രൂപം കൊള്ളും. കോള കുടിക്കുന്നവരില്‍ ഈ പ്രക്രിയ സാവധാനത്തിലാകും. അതിനാല്‍ ചര്‍മ്മം വളരെ പെട്ടന്ന് പ്രായമായ്‌വരുടേതുപോലെയാകും.
സോഡ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ചര്‍മത്തിന്റെ ഈര്‍പ്പക്കുറവ് ചര്‍മത്തിന് പ്രായമേറ്റാന്‍ കാരണമാകും.ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുവാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാല്‍ ഇട വരുത്തും. ഇനി പറയു, നിങ്ങള്‍ക്ക് കോള കുടിക്കണമെന്നുണ്ടോ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
